About us

About Mujahid Students Movement Kerala

Vision

രാഷ്ട്ര പുരോഗതിക്കായ് യത്നിക്കുകയും വിദ്യാർഥികൾക്കിടയിൽ ഇസ്ലാം മതത്തെ യഥാരൂപത്തിൽ പ്രതിനിധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അച്ചടക്കമുള്ള വിദ്യാർഥി തലമുറകളെ വാർത്തെടുക്കുക, വിദ്യാർഥികളുടെ പഠന, ജീവിത നിലവാരമുയർത്താൻ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുക.

Mission

ഇസ്ലാം മതത്തിലെ അടിസ്ഥാന വിശ്വാസങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ ആഘോഷങ്ങൾ തുടങ്ങിയവ പ്രമാണബന്ധിതമായി പ്രചരിപ്പിക്കുന്നു വിദ്യാർഥികൾക്കിടയിൽ ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റുവാനുതകുന്ന ബോധവൽക്കരണം നടത്തുന്നു ലഹരിയുടെ ഉപയോഗം, ലൈംഗിക വൈകൃതങ്ങൾ, സാങ്കേതിക വിദ്യയുടെ ദുരുപയോഗം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, അച്ചടക്കരാഹിത്യം തുടങ്ങിയ അധാർമികതകളുടെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തി, ധാർമിക ജീവിതത്തിനാവശ്യമായ പാഠങ്ങൾ പകർന്നു നൽകുന്നു റാഗിംഗ്,രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയാൽ സംഘർഷ ഭരിതമായ കലാലയങ്ങളിൽ വിശ്വമാനവീകതയും സാഹോദര്യവും പ്രചരിപ്പിക്കുന്നു. കലാലയങ്ങളുടെ മതേതരാന്തരീക്ഷം നിലനിർത്തുവാനായി പരിശ്രമിക്കുന്നു

History

കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സയ്യിദ് സനാഉള്ള മക്തി തങ്ങൾ, വക്കം അബ്ദുൽഖാദിർ മൗലവി തുടങ്ങിയവരുടെ പാത പിന്തുടർന്ന് ഇ.മൊയ്തുമൗലവി, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, കെ.എം മൗലവി, കെ.എം സീതി സാഹിബ് തുടങ്ങിയവർ രൂപീകരിച്ച കേരള മുസ്ലിം ഐക്യ സംഘത്തിന്റെ തുടർച്ചയായി 1950 ൽ രൂപീകൃതമായ കേരള നദുവത്തുൽ മുജാഹിദീൻ 1970 ൽ രൂപം കൊടുത്ത വിദ്യാർത്ഥി സംഘടനയാണ് മുജാഹിദ് സ്റ്റുഡൻസ് മൂവ്മെന്റ് (എം എസ് എം).