News

എം. എസ്. എം ഗോൾഡൻ ജൂബിലി സമ്മേളനം വെള്ളിയാഴ്ച തുടങ്ങും

മലപ്പുറം: കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) വിദ്യാർത്ഥി വിഭാഗമായ എം.എസ്.എം സംഘടിപ്പിക്കുന്ന ഗോൾഡൻ ജൂബിലി സമ്മേളനം വെള്ളിയാഴ്ച തുട ങ്ങും . ധാർമ്മിക വിദ്യാർത്ഥിത്വത്തിന് നവോത്ഥാനത്തിന്റെ സുവർണ്ണ ശോഭ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അ റിയിച്ചു. ഡിസംബർ 27, 28, 29 തീയതികളിലായി കാലിക്കറ് യൂണിവേഴ്സിറ്റിയിൽ വിശാലമായ പന്തലിൽ നടക്കുന്ന സമ്മേളനത്തിൽ ഇരുപത്തി അയ്യായിരം വിദ്യാർത്ഥികൾ പങ്കെടുക്കും.