News

സാംസ്‌കാരിക ദ്രുവീകരണങ്ങൾക്കെതിരെ മുന്നിട്ടിറങ്ങുക; എം എസ് എം സമ്മേളനം

തേഞ്ഞിപ്പാലം: ധാർമിക വിദ്യാർഥിത്വത്തിനു നവോഥാനത്തിന്റെ സുവർണ്ണശോഭ എന്ന പ്രമേയത്തിൽ ഡിസംബർ അവസാന വാരം കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ വെച്ച് നടക്കുന്ന എം എസ് എം സംസ്ഥാന ഗോൾഡൻ ജൂബിലി സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി സംഘടിപ്പിച്ച എം എസ് എം യൂണിവേഴ്സിറ്റി മണ്ഡലം വിദ്യാർത്ഥി സമ്മേളനം എം എസ് എം സംസ്ഥാന ഉപാധ്യക്ഷൻ ഫൈസൽ ബാബു സലഫി ഉദ്‌ഘാടനം ചെയ്തു. അപരവത്കരിക്കപ്പെടുന്ന മുസ്‌ലിം സ്വത്വവും വിദ്യാർത്ഥി പ്രതിരോധവും എന്ന പ്രമേയത്തിൽ നടന്ന പാനൽ ഡിസ്കഷൻ എം എസ് എം യൂ.സിറ്റി മണ്ഡലം പ്രസിഡന്റ് മുനവ്വർ കെ കെ നിയന്ത്രിച്ചു. അഡ്വ. മുഹമ്മദ് ദാനിഷ് കെ എസ്, മുഹമ്മദ് ശിബിലി, വാഫിറ ഹന്ന എന്നിവർ ചർച്ചയിൽ പങ്കെടുത്തു. രാജ്യത്തെ സമകാലിക പ്രശ്നങ്ങളിലും വർഗീയതകളിലും വളർന്നു വരുന്ന മത നിരാസ പ്രവണതകളിലും മുസ്ലിം വിദ്യാർഥിത്വം കൈവരിക്കേണ്ട സ്വത്വ ബോധത്തെയും വൈജ്ഞാനിക അടിത്തറയെയും സംബന്ധിച്ച ചർച്ചകൾ ഏറെ ശ്രദ്ദേയമായി. കെ എൻ എം മണ്ഡലം കൺവീനർ അബ്ദുൽ അസിസ് പറമ്പിൽപീടിക,ഐ എസ് എം പ്രസിഡന്റ് ഓ. റിഷാൻ, എം എസ് എം ജില്ലാ ട്രഷറർ മഹ്‌സൂം അഹ്‌മദ്‌, എം എസ് എം മണ്ഡലം സെക്രട്ടറി ജസീൽ നീരോല്പാലം, ട്രഷറർ മിൻഹാജ്, ദഹീൻ പുത്തൂർ പള്ളിക്കൽ, എന്നിവർ സംസാരിച്ചു.