News

പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു എം എസ് എം ബാലസമ്മേളനം

തേഞ്ഞിപ്പലം : രാജ്യത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന പ്രതിഷേധ സമരങ്ങൾ അവഗണിച്ചു തള്ളാനാകില്ലെന്ന് എംഎസ് എം യൂണിവേഴ്സിറ്റി കാമ്പസിൽ സംഘടിപ്പിച്ച ഗോൾഡൻ ജൂബിലി വിദ്യാർത്ഥി- ബാല സമ്മേളനം അഭിപ്രായപ്പെട്ടു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് നിസാർ ഒളവണ്ണ ഉദ്‌ഘാടനം ചെയ്തു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട സമരം അടിച്ചമർത്താനുള്ള നീക്കം പ്രതിഷേധാർഹമാണ്. സമരം ചെയുന്ന വിദ്യാർത്ഥികളോട് ചെയ്യുന്ന ക്രൂരത അവസാനിപ്പിക്കണം. സമ്മേളനം ആവശ്യപ്പെട്ടു. ക്യാമ്പസുകൾ പൂർണ്ണമായും മതേതരമാവണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജനാധിപത്യവും മതേതരത്വവും അട്ടിമറിക്കപ്പെടുന്ന സാഹചര്യം അത്യന്തം ആപത്കരമാണെന്ന് എം എസ് എം ചൂണ്ടിക്കാട്ടി. പണവും അധികാരവും ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കാനാണ് ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നത്. അധികാരത്തിന്റെ ഹുങ്കിൽ എന്തുമായിക്കാളാമെന്ന ചിന്ത ശരിയല്ല. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പെടണം. ജനാധിപത്യ പ്രക്രിയയിൽ വിദ്യാർത്ഥി - യുവതലമുറ സജീവമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രാജ്യം ഉയർത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ പാരമ്പര്യം തകർന്നുകൂടാ. ഫാസിസത്തിനെതിരെ ജനാധിപത്യ ശക്തികൾ അധികാരത്തിൽ വരുന്നത് ഉറപ്പാക്കാൻ ബോധപൂർവം ഇടപെടൽ നടത്തണം. ഐ എസ് എം സംസ്ഥാന സെക്രട്ടറി സൈത് മുഹമ്മദ്‌ കുറുവട്ടൂർ അധ്യക്ഷൻ ആയിരുന്നു. അബ്ദുൽ സലാം അൻസാരി, ഫൈസൽ ബാബു സലഫി, റഹ്മത്തുള്ള അൻവാരി, ഹബീബ് നീരോൽപാലം, ജാനിഷ് പെരുമണ്ണ, പ്രസംഗിച്ചു ചിത്രം അടിക്കുറിപ്പ് ------------------------------- എം എസ് എം ഗോൾഡൻ ജൂബിലി വിദ്യാർതത്ഥി - ബാല സമ്മേളനം ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് നിസാർ ഒളവണ്ണ ഉദ്‌ഘാടനം ചെയ്യുന്നു.