News

പൗരത്വ നിഷേധത്തിനതിരെ വിദ്യാര്‍ഥി ശക്തിയുടെ പ്രതിഷേധം

തേഞ്ഞിപ്പാലം: മതാടിസ്ഥാനത്തില്‍ പൗരന്മാരെ വര്‍ഗീയവല്‍ക്കരിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പതിനായിരങ്ങള്‍ അണിനിരന്ന വിദ്യാര്‍ത്ഥി പ്രധിഷേധം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്നു. മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം. എസ്. എം) സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഭരണഘടനാ പ്രതിജ്ഞയെടുത്തത്. ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടുള്ള പ്രതിജ്ഞ റിനൈ ടി.വി വഴി ഇരുപത്തി അഞ്ച് ലക്ഷം ആളുകള്‍ക്ക് എത്തിച്ചുകൊടുത്തു. പ്രൊഫ എന്‍. വി അബ്ദുറഹിമാന്‍, ഡോ. സുല്‍ഫിക്കര്‍ അലി, ഡോ. എ. ഐ അബ്ദുല്‍ മജീദ് സ്വലാ ഹി, ഡോ പി. പി അബിദുല്‍ ഹഖ്, എം. എം അക്ബര്‍, അബ്ദുല്‍ ജലീല്‍ മാമാങ്കര, സൈഫുദ്ധീന്‍ സ്വലാഹി, ജാസിര്‍ രണ്ടത്താണി, സുഹ്ഫി ഇംറാന്‍, അനസ് സ്വലാഹി കൊല്ലം, അമീന്‍ അസ്‌ലഹ്, റഹ്മത്തുള്ള അന്‍വാരി, ഫൈസല്‍ ബാബു സലഫി, അബ്ദുസ്സലാം അന്‍സാരി, അബ്ദുല്‍ വഹാബ് സ്വലാഹി, ഇത്തിഹാദ് സലഫി, ശിഹാബ് തൊടുപുഴ, സുബൈര്‍ സുല്ലമി, യഹ്‌യ മദനി, നവാസ് സ്വലാഹി, ആദില്‍ ഹിലാല്‍, ശാഹിദ് മുസ്‌ലിം ഫാറൂഖി, ശിബിലി മുഹമ്മദ് എന്നിവര്‍ പ്രതിജ്ഞക്ക് നേതൃത്വം കൊടുത്തു.